കോഴിക്കോട്: മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്‌കൂളിൽ വെച്ച് നടന്ന കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ മദ്രസാ സർഗമേളയിൽബി 362 പോയിന്റ് നേടി മാങ്കാവ് കോംപ്ലക്സ് ജേതാക്കളായി. നരിക്കുനി കോംപ്ലക്സ് 320 പോയിന്റ് നേടി രണ്ടും കാരക്കുന്നത്ത് കോംപ്ലക്സ് 309 പോയിന്റ് നേടി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.




അൻപത്തിനാല് മത്സര ഇനങ്ങളിലായി ആയിരത്തോളം കലാ പ്രതിഭകൾ പന്ത്രണ്ട് കോംപ്ലക്സുകളിൽ നിന്നായി സർഗമേളയിൽ അണിനിരന്നു. മാധ്യമ പ്രവർത്തകൻ എ.കെ അഭിലാഷ് ഉദ്ഘാടനംചെയ്തു. കെ.എൻ.എം ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി അവാർഡ് ദാനം വഹിച്ചു. എ.പി കുഞ്ഞാമു,വളപ്പിൽ അബ്ദുസ്സലാം,ജുനൈദ് സലഫി, പി.എം അബ്ദുസ്സലാം മാസ്റ്റർ, അബ്ദുല്ലത്തീഫ് മാസ്റ്റർ, ശമൽ പൊക്കുന്ന്, കെ.മുഹമ്മദ് കമാൽ, സെല്ലു അത്തോളി, അസ്‌ലം എം.ജി നഗർ, ഷജീർഖാൻ വയ്യാനം എന്നിവർ പ്രസംഗിച്ചു.