കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കലാപമുണ്ടാകും; വിദ്വേഷ പ്രസംഗത്തില്‍ അമിത്ഷാക്കെതിരെ പരാതി

India

ബംഗളുരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കലാപമുണ്ടാകുമെന്ന് പ്രസംഗിച്ച അമിത്ഷാക്കെതിരെ പരാതി. വിദ്വേഷ പ്രസംഗത്തിനെതിരെ കോണ്‍ഗ്രാസ് പരാതി നല്കിയത്. വിദ്വേഷ പ്രചാരണം നടത്തി, പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡി കെ ശിവകുമാര്‍, ഡോ. പരമേശ്വര്‍ എന്നിവര്‍ ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അമിത്ഷ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണ്ണാടകയില്‍ കലാപമുണ്ടാവുമെന്ന് പറഞ്ഞത്. ബളഗാവിലെ തെര്‍ദലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്തരത്തിലൊരു പരാമര്‍ശം കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷ നടത്തിയത്. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കേര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കും. ഇതെല്ലാം കര്‍ണ്ണാടകയില്‍ കലാപങ്ങള്‍ക്കാണ് വഴിവെക്കുകയെന്നായിരുന്നു അമിത് ഷ പറഞ്ഞത്. സംവരണ വിഷയത്തിലും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലായിരുന്നു അമിത് ഷ പ്രതികരണം നടത്തിയിരുന്നത്.