ബിജുക്കുട്ടന്‍ നായകനായ മാക്കൊട്ടന്‍ ഏപ്രില്‍ 28ന് തിയ്യേറ്ററില്‍ എത്തുന്നു

Cinema

കൊച്ചി: മാക്കൊട്ടന്‍ എന്ന ചിത്രത്തില്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാകാന്‍ പ്രാര്‍ത്ഥന എന്ന യുവതാരവും.
ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ഫാഷന്‍ഷോ മല്‍സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച 12വയസ്സുകാരി പ്രാര്‍ത്ഥന പി നായര്‍ ആദ്യമായി സിനിമ ക്യാമറക്കു മുന്നിലെത്തുന്നു. ബിജുക്കുട്ടന്റെ മകളായി മാക്കൊട്ടന്‍ എന്നസിനിമയിലൂടെയാണ് അരങ്ങേറ്റംകുറിക്കുന്നത്. ആക്ഷനും റിയാക്ഷനും കൃത്യമായി മനസ്സിലാക്കി വളരെക്കാലത്തെ അഭിനയ പരിചയംഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മുഴുനീള കഥാപാത്രമായ ‘കണ്ണ്’ അതിശയിപ്പിക്കുന്ന അഭിനയ മുഹുര്‍ത്തമാണ് നമുക്ക് സമ്മാനിക്കുന്നത്.
അച്ചനും അമ്മയും അനുജനും അടങ്ങുന്ന കുടുബത്തിന്റെ ഏക പ്രതീക്ഷ യായ ‘കണ്ണ്’ ജീവിത യാത്രയിലെ പ്രതിസന്ധികളെ ഉജ്ജ്വലമായി നേരിടുന്ന ശക്തമായ കഥാപാത്രത്തെയാണ് പ്രാര്‍ത്ഥന അവതരിപ്പിക്കുന്നത്. സിനിമ കണ്ടിറങ്ങുമ്പോള്‍ ചെറിയൊരു നൊമ്പരമായി ‘കണ്ണ്’ നമ്മുടെ ഹൃദയത്തില്‍ ചേക്കേറും.

1948 കാലം പറഞ്ഞത് എന്ന സിനിമക്ക്‌ശേഷം രാജീവ്‌നടുവനാട് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മാക്കൊട്ടന്‍’.രമ്യം ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത്കുമാര്‍ സിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹാസ്യമിമിക്രി താരം ബിജുകുട്ടന്‍ ആദ്യമായി നായകനാകുന്ന പൂര്‍ണ്ണമായും കണ്ണൂരില്‍ ചിത്രീകരിച്ചതുമായ മാക്കൊട്ടന്‍ സിനിമയില്‍ ശിവദാസ്മട്ടന്നൂര്‍, പ്രാര്‍ത്ഥന പി നായര്‍, ധ്യാന്‍കൃഷ്ണ, പ്രദീപ്‌കേളോത്ത്, മുരളികൃഷ്ണന്‍, അശോകന്‍അകം, പ്രിയേഷ്‌മോഹന്‍, അഭിഗോവിന്ദ്,ഗായത്രി സുനില്‍, ലയഅഖില്‍, ബിജുകൂടാളി, ടിഎസ്അരുണ്‍, ആനന്ദ കൃഷ്ണന്‍, ചന്ദ്രന്‍തിക്കോടി, സനില്‍ മട്ടന്നൂര്‍ റയീസ്പുഴക്കര, അനൂപ്ഇരിട്ടി, രാഗേഷ് നടുവില്‍, രമണിമട്ടന്നൂര്‍, ബിലുജനാര്‍ദ്ദനന്‍, സുമിത്ര,പ്രീതചാലോട്, ജ്യോതിഷ്‌കാന്ത്, സി.കെവിജയന്‍, ബിനീഷ്‌മൊകേരി, രതീഷ് ഇരിട്ടി, ശ്യാംമാഷ്, രചനരമേശന്‍, അനില്‍, ഷാക്കിര്‍, സജി തുടങ്ങിയര്‍ അഭിനയിക്കുന്നു.

ഡോ:സുനിരാജ് കശ്യപിന്റെ തിരക്കഥയും ക്യാമറജിനീഷ് മംഗലാട്ട്, എഡിറ്റിംഗ് ഹരി ജിനായര്‍. പശ്ചാത്തലസംഗീതം ഷൈന്‍വെങ്കിടങ്ങ്. കലാസംവിധാനം ഷാജിമണക്കായി. മേക്കപ്പ് പ്രജി&രനീഷ്. കോസ്റ്റ്യുംബാലന്‍പുതുക്കുടി. സുനില്‍ കല്ലൂര്‍, അജേഷ്ചന്ദ്രന്‍, ബാബുമാനുവല്‍ എന്നിവരുടെ വരികള്‍ക്ക് ഷൈന്‍വെങ്കിടങ്ങ്, അനുശ്രീപുന്നാട്, എന്നിവര്‍ സംഗീതം നല്‍കി ബിജുക്കുട്ടന്‍, തേജസ് ടോപ്പ്‌സിംഗര്‍, രതീഷ്, ജയദേവ്, അനുശ്രീപുന്നാട് എന്നിവര്‍ പാടിയിരിക്കുന്നു. ഹെലിക്യാം സുമേഷ്ചിത്രാഞ്ജലിശ്രീനിചെമ്പന്‍തൊട്ടി. സ്റ്റില്‍സ് ജയന്‍ തില്ലങ്കേരി.വിനീത് ഇരിട്ടിസുജിപാല്‍കണ്ണൂര്‍ എന്നിവര്‍ചേര്‍ന്ന് പോസ്റ്റര്‍ ഡിസൈന്‍ചെയ്തിരിക്കുന്നു. റിയമോഷന്‍ പിച്ചേഴ്‌സ്എഫ് എന്‍ ക്രിയേഷന്‍സ് എന്നിവര്‍ വിതരണത്തിനെത്തിക്കുന്നു. പിആര്‍ഒ എം കെ ഷെജിന്‍.