കരിമണല്‍ ഖനനത്തിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം

Alappuzha

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ന്യൂഡല്‍ഹി: കേരള തീരത്ത് നടക്കുന്ന കരിമണല്‍ ഖനനം ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ ഗ്രീന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹ്യ ആഘാത പഠനമോ നടത്താതെ നിയമ വിരുദ്ധമായി നടന്നു വരുന്ന കരിമണല്‍ ഖനനം മൂലം തീര ജനതയും കുട്ടനാടന്‍ കര്‍ഷകരും വന്‍ പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയും ഖനനം തുടര്‍ന്നാല്‍ 2 ജില്ലകള്‍ തന്നെ ഇല്ലാതാകുമെന്ന് കൗണ്‍സില്‍ ചൂണ്ടികാട്ടി.

688 ദിവസം പിന്നിട്ട തോട്ടപ്പള്ളിയിലെ ഖനന വിരുദ്ധ സമരത്തിന് ഇന്‍ഡ്യന്‍ ഗ്രീന്‍ കൗണ്‍സില്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് വിശദമായ മെമ്മോറണ്ടവും പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും സമര്‍പ്പിച്ചു. പ്രതിഷേധ യോഗം ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് എം ഷെരീഫ് ഉദ്ഘാനം നിര്‍വ്വഹിച്ചു. ഡോ എ.പി നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അനസ് എച്ച്, റിയാസ് പുലരിയില്‍, ജെയിംസ് കക്കാട്, മാന്നാര്‍ അയ്യൂബ് , എസ്. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.