ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് കടമേരി കീരിയങ്ങാടിയില്‍ പുതുതായി പണി പൂര്‍ത്തീകരിച്ച ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കെട്ടിടം ഉത്സവാന്തരീക്ഷത്തില്‍ സംസ്ഥാന ആരോഗ്യവനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിനു സമര്‍പ്പിച്ചു. ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ കഠിന ശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുരോഗതിക്ക് ഒരു കോടി 40 ലക്ഷം രൂപ അനുവദിച്ച കാര്യവും മന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു.
കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. കെട്ടിട നിര്‍മ്മാണത്തിന് 10 സെന്റ് സ്ഥലം സംഭാവന നല്‍കിയ തൈക്കണ്ടി മൊയ്തു ഹാജി, ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് ടി. എന്‍. ഷാനിസ് അബ്ദുല്ല, ആയുര്‍വേദത്തില്‍ ബിരുദം കരസ്ഥമാക്കിയ ഡോ. അര്‍ച്ചന ബി രാജ്, ഉന്നത റാങ്ക് നേടി മെഡിക്കല്‍ പിജി ബിരുദത്തിന് പ്രവേശനം നേടിയ ടി. കെ. മുഹമ്മദ് നൈസാം എന്നിവരെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
പരിപാടിയില്‍ വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ടി. വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ ടി. കെ. ഹാരിസ്, എന്‍. അബ്ദുല്‍ ഹമീദ്, ടി. സജിത്ത്, സുധാ സുരേഷ്, എ. സുരേന്ദ്രന്‍, പ്രവിത അണിയോത്ത്, എം. വി.ഷൈബ, പി. കെ. ആയിഷ ടീച്ചര്‍, പി. കെ. ലിസ, എന്‍.പി. ശ്രീലത, പി. രവീന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ സി.എച്ച്. മൊയ്തു, മുന്‍പ്രസിഡന്റുമാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എം. എം നഷീദ ടീച്ചര്‍, ടി. എന്‍.അബ്ദുല്‍ നാസര്‍, ആരോഗ്യവകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥന്മാരായ ഡോ.പി. സി. ജെസി, ഡോ.എ.നവീന്‍, ഡോ.അനീന പി. ത്യാഗരാജ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, കണ്ണോത്ത് ദാമോദരന്‍, വി.ടി. ബാലന്‍ മാസ്റ്റര്‍, കെ. കെ.രാജന്‍, അയനാട്ട് പത്മനാഭക്കുറുപ്പ്, പുത്തൂര്‍ ശ്രീവത്സന്‍, കെ. കെ. നാരായണന്‍ മാസ്റ്റര്‍, എം. ഇബ്രാഹിം, സി. എച്ച്.ഹമീദ്, ഒ. റഷീദ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി ദര്‍ശന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി പി. കെ. സുജിത്ത് നന്ദിയും പറഞ്ഞു.മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുല്ലയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്.