യു കെ എഫ് കോളേജില്‍ ടെക്‌നോ കല്‍ച്ചറല്‍ ഫെസ്റ്റ് ‘എക്ത 23’ മെയ് 3 മുതല്‍ 6 വരെ നടക്കും

Kollam

കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ ടെക്‌നോ കല്‍ച്ചറല്‍ ഫെസ്റ്റ് ‘എക്ത 23’ മെയ് 3 മുതല്‍ 6 വരെ നടക്കും. ഇതിന്റെ ഭാഗമായി ബിനാലെ, ഇന്റര്‍ കോളജിയേറ്റ് ടെക്‌നിക്കല്‍ ഫെസ്റ്റ്, ഇന്റര്‍ കോളജിയേറ്റ് കല്‍ച്ചറല്‍ ഫെസ്റ്റ്, കുടുംബസംഗമം, രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പങ്കെടുക്കുന്ന മെഗാ തിരുവാതിര, കോണ്‍വൊക്കേഷന്‍, ഇന്റര്‍ കോളജിയേറ്റ് ഡാന്‍സ്, ഓട്ടോ എക്‌സ്‌പോ, വിവിധ പ്രദര്‍ശനങ്ങള്‍ തുടങ്ങിയ വര്‍ണ്ണാഭമായ പരിപാടികളാണ് 2023 മെയ് 3, 4, 5, 6 തീയതികളില്‍ നടത്തുന്നത്. പ്രപഞ്ചമെന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന വ്യത്യസ്ത നിര്‍മിതികളുടെ പ്രദര്‍ശനമടങ്ങിയ ബിനാലെയിലേക്ക് പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. മെയ് 4 ന് പ്രശസ്ത സംഗീത ബാന്‍ഡായ ബ്രോ ഹൗസ് ബാന്‍ഡും, 5 ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ കെ.എസ്. ഹരിശങ്കര്‍ നയിക്കുന്ന പ്രഗതി, ഫൈസല്‍ റാസി നയിക്കുന്ന ഉറുമി എന്ന മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി.ജെ.ചിഞ്ചുറാണി കുടുംബസംഗമവും, കൊല്ലം എംഎല്‍എയും പ്രമുഖ ചലച്ചിത്ര താരവുമായ എം.മുകേഷ് കോളേജ് ഡേയും, കെടിഡിസി ചെയര്‍മാന്‍ ശ്രീ.പി.കെ.ശശി ബിനാലെ നിര്‍മിതികളും ഉദ്ഘാടനം നിര്‍വഹിക്കും. കോണ്‍വക്കേഷനില്‍ എഡിജിപി അനന്ദകൃഷ്ണന്‍ മുഖ്യ അതിഥിയായി എത്തും. കോളേജ് യൂണിയനും, കോളേജിലെ വിവിധ ടെക്‌നിക്കല്‍ അസോസിയേഷനുകളും, ആര്‍ട് ക്ലബ്ബും, ടൂറിസം ക്ലബ്ബും സംയുക്തമായാണ് ടെക്‌നോ കല്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ മുതല്‍ക്കൂട്ടാകുന്ന തരത്തിലാണ് വിവിധ വേദികളിലായി ടെക്‌നോ കല്‍ച്ചറല്‍ ഫെസ്റ്റും ബിനാലെയും ഒരുക്കിയിരിക്കുന്നത്. വിവിധ ദിവസങ്ങളില്‍ അതിഥികളായി വ്‌ലോഗറും ടെലിവിഷന്‍ താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലസ്ലി, മെന്റലിസ്റ്റുമാരായ അനന്തു, അബിന്‍, പാട്ട്‌ഹോളിക് മ്യൂസിക് ബാന്‍ഡ് എന്നിവരും പങ്കെടുക്കും.

ഫെസ്റ്റിന്റെ ഭാഗമായി കംപ്യൂട്ടര്‍ വിഭാഗം നേതൃത്വം നല്‍കുന്ന റോബോവാര്‍, റോബോസോക്കര്‍, പെയിന്‍ബാള്‍, എആര്‍ ട്രഷര്‍ ഹണ്ട്, സ്‌ക്രാംപിള്‍ഡ് കീബോര്‍ഡ്, സിസ്റ്റം എക്‌സ്‌പോ, ഗെയിം പാരഡൈസ്, വര്‍ക്ഷോപ്, മെന്റലിസം എന്നീ ഇവന്റുകള്‍ നടക്കും. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാട്ട് ഫെസ്റ്റ്, ഇലക്ട്രിക്കല്‍ ലെഗസീസ്, മോട്ടോരമ, സര്‍ക്യൂട്ട്‌കോണ്‍, ഇലക്ട്രിക്കല്‍ ട്രഷര്‍ ഹണ്ട്, ബബിള്‍ ബാറ്റില്‍, പെയിന്റ് ബാല്‍ എന്നിവ നടക്കും. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിയോണ്‍ ഫുട്‌ബോള്‍, ബീറ്റ് ബോക്‌സ്, ടെക്കിറ്റ് ഔട്ട്, 360 ഫോട്ടോഗ്രഫി ആന്‍ഡ് ഗെയിമിങ്, റോട്ടെക്, ഐഡിയോവേഷന്‍, ഡീബഗ്ഗിങ് എന്നീ ഇവന്റുകള്‍ നടക്കും. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നും ഡിആര്‍ കാഡ്, ദി ബ്രിഡ്ജ്, മൈന്റ് മെയ്‌സ്, സര്‍വേ ഹണ്ട്, സ്‌കെച്ചോഫ്, പ്രോജക്ട് എക്‌സ്‌പോ, റീത്തിങ്കിങ്, ഗ്രീന്‍ ബില്‍ഡിങ് ഡിസൈന്‍ ആന്‍ഡ് കണ്‍സപ്റ്റ്, 4 ഡി സൗണ്ട് എക്പീരിയന്‍സ്, യു ഗോട്ട് ടാലന്റ്, മെലോഫ്യൂസ്, സിനിസ്റ്റര്‍ സ്പയര്‍, സോപ്പി സോക്കര്‍, മസില്‍ മേയിം എന്നീ പരിപാടികളാണ് നടത്തുന്നത്. മെക്കാനിക്കല്‍ വിഭാഗം നേതൃത്വം നല്‍കുന്ന ബേര്‍ണൗട്ട്, പ്രീമിയം കാര്‍ ഷോ, വിന്റേജ് ബൈക്ക് ഷോ, വിന്റേജ് കാര്‍ കോണ്ടസ്റ്റ്, കോണ്‍ട്രാപ്ഷന്‍, ക്വാഡ് ബൈക്ക് ഷോ, ഐഎസ്ആര്‍ഓ എക്‌സ്‌പോ, ആര്‍സി ഫ്‌ലൈറ്റ് എക്‌സ്‌പോ, ഇവി കാര്‍ ഷോ, ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോ, കാഡ് ക്ലാഷ് കോംപറ്റീഷന്‍, ഇഫുട്ബാള്‍ ടൂര്‍ണമെന്റ്, ഡാര്‍ട്ട് ഹണ്ട് കോംബറ്റീഷന്‍, ബ്രെയിന്‍ സൈക്കിള്‍ കോംപറ്റീഷന്‍ എന്നീ ഇവന്റുകളാണ് സംഘടിപ്പിക്കുന്നത്. അന്‍പതിലധികം ഇവന്റുകളിലായി പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളജ് യൂണിയന്‍ നേതൃത്വം നല്‍കുന്ന 251 പേരുടെ സംഘാടക സമിതിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വി.എന്‍.അനീഷ്, ഡീന്‍ ഡോ.ജയരാജു മാധവന്‍, പിടിഎ പാട്രണ്‍ സുന്ദരേശന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പ്രഫ. മിഥുന്‍ വിജയന്‍, യൂണിയന്‍ ചെയര്‍മാന്‍ പ്രണവ്.എസ്, വൈസ് ചെയര്‍മാന്‍ ഗായത്രി ജയറാം, ആര്‍ട് ക്ലബ്ബ് സെക്രട്ടറി വൈ. സാന്‍ട്ര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. റെജിസ്‌ട്രേഷനായി ംംം.ലസവേമ23.ഹശ്‌ല എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +919207928580.