കൊല്ലം: കേരള ഫോറം ഓണ്‍ യുണൈറ്റഡ് നേഷന്‍സ് അക്കാദമിക് ഇമ്പാക്ടിന്റെ (കെ.എഫ്.യു.എന്‍.എ.ഐ) 2023 24 വര്‍ഷത്തെ സംസ്ഥാനതല നേതൃസംഗമം പാരിപ്പള്ളി യുകെഎഫ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്നു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അനീഷ്. വി. എന്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ മ്യൂസിക് ക്ലബ്ബിന്റെ സംഗീത പരിപാടിയോടുകൂടി ആണ് നേതൃസംഗമ യോഗം ആരംഭിച്ചത്.
കെ.എഫ്.യു.എന്‍.എ.ഐ അലൂമിനി ഹെഡും കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ സജിത്ത് സജീവിന്റെ നേതൃത്വത്തില്‍ 2023 24 വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ധേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുകയും അംഗങ്ങളുടെ ചുമതലകളും കര്‍ത്തവ്യങ്ങളും വിശദീകരിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളാണ് യുകെഎഫില്‍ വച്ച് നടന്ന അഭിമുഖത്തില്‍ പങ്കെടുത്തത്. കേരളത്തിലെ ഇരുപതോളം കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് നേതൃസംഗമത്തില്‍ പങ്കെടുത്തത്. ഷോന്‍ ഷാജി (ചെയര്‍പേഴ്‌സണ്‍), ത്രേസിയാമ ടെസിന്‍ ജോര്‍ജ് (വൈസ് ചെയര്‍പേഴ്‌സണ്‍), ആര്‍ദ്ര. എസ് (ജനറല്‍ സെക്രട്ടറി), അനന്ദകൃഷ്ണന്‍.കെ.വി (ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി), ഐശ്വര്യ. എസ് (ട്രഷറര്‍), സാന്‍ട്രാ ക്ലീറ്റസ് (ജോയിന്റ് ട്രഷറര്‍), എ. വി. ഗൗരി ലക്ഷ്മി (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), സാന്ദ്ര ദിനേശ് കുമാര്‍ (പിആഓ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.
കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, കെ.എഫ്.യു.എന്‍.എ.ഐ ജോയിന്റ് സെക്രട്ടറി പ്രൊഫ. ശരത് ദാസ്. എസ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.