തൊഴിലാളി ദിനം: ഐ എന്‍ ടി യു സി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

Wayanad

കല്പറ്റ: മെയ് ഒന്ന് തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ മെയ്ദിന റാലിയും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. മൂന്നു നിയോജകമണ്ഡലങ്ങളിലും ഐഎന്‍ടിയുസി റീജിയണല്‍ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കല്പറ്റയില്‍ നടക്കുന്ന റാലിയും പൊതുസമ്മേളനവും അഡ്വ: ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി റീജിയണല്‍ കമ്മിറ്റിയുടെ റാലിയും സമ്മേളനവും മാനന്തവാടി ടൗണിലും ബത്തേരി റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ബത്തേരി ടൗണിലും നടക്കും. ഐഎന്‍ടിയുസി, കോണ്‍ഗ്രസ്,സംസ്ഥാന ജില്ലാ നേതാക്കള്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. മുഴുവന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകരും തൊഴിലാളികളും നേതാക്കളും മെയ്ദിന പരിപാടി വിജയിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അറിയിച്ചു.