ദുബൈ: യു എ ഇയില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ പരിശീലന കാലയളവില്‍ ജോലി ഉപേക്ഷിച്ചാല്‍ തൊഴില്‍ വിലക്ക്. ഒരു വര്‍ഷത്തേക്കു തൊഴില്‍ വിലക്ക് നല്‍കാനാണ് മാനവ വിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ തീരുമാനം. പുതിയ ജോലിയില്‍ പ്രവേശിച്ചു ട്രെയിനിങിനിടെ ജോലി ഉപേക്ഷിച്ചാല്‍ ഒരു വര്‍ഷത്തേക്കു പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ല.
ഫെഡറല്‍ തൊഴില്‍ നിയമം 33ാം വകുപ്പ് പ്രകാരമാണ് തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചത് സ്‌പോണ്‍സര്‍ ആണെങ്കില്‍ ജോലി ഉപേക്ഷിക്കാം. അതിന് വിലക്ക് ബാധമാകില്ല.