ആയഞ്ചേരി: മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തില്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡില്‍ വെള്ളച്ചാലുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റി വൃത്തിയാക്കുന്ന പ്രവര്‍ത്തിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നാല് വെള്ളച്ചാലുകള്‍ക്ക് 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തൊഴിലുറപ്പ് പദ്ധതിയില്‍ തയ്യാറാക്കിയത്. ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥലങ്ങളിലെ മണ്ണും കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യും. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തെ ചാലുകളിലൂടെ തടസ്സമില്ലാതെ നിയന്ത്രിക്കാനാണ് പദ്ധതി. ജല സംരക്ഷണത്തിന് പറമ്പുടമകള്‍ പരമാവധി ഭൂമിയിലേക്ക് വെളളം ഊര്‍ന്നിറങ്ങാന്‍ പാകത്തില്‍ ബണ്ട് കെട്ടി വെളളത്തെ തടഞ്ഞിടണമെന്നും അതു വഴി കുടിവെളള ക്ഷാമം പരിഹരിക്കുന്നതോടൊപ്പം മണ്ണിന്റെ ജൈവ ഘടന വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകുമെന്ന് മെമ്പര്‍ പറഞ്ഞു. വികസന സമിതി കണ്‍വീനര്‍ അക്കരോല്‍ അബ്ദുള്ള, ടി ഉബൈദ് മാസ്റ്റര്‍, ഇ പി കുഞ്ഞബ്ദുള്ള, തൈക്കണ്ടി പൊയില്‍ പോക്കര്‍, മലോല്‍ പുളിക്കൂല്‍ അന്ത്രു, അസീസ് തൈക്കണ്ടി പൊയില്‍, മേറ്റ്മാരായ മോളി പട്ടേരി ക്കുനി, ദീപ തിയ്യര്‍കുന്നത്ത് തുടങ്ങിയവര്‍ക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.