പ്രബോധകര്‍ കാലത്തിന്‍റെ മാറ്റം ഉള്‍കൊള്ളണം: കെ പി അബ്ദുറഹ്മാന്‍ സുല്ലമി

Kozhikode

കോഴിക്കോട്: ജീവിക്കുന്ന സാഹചര്യങ്ങളെയും കാലത്തിന്റെ മാറ്റങ്ങളെയും ഉള്‍കൊണ്ടുകൊണ്ടുള്ള പ്രബോധനം കൊണ്ട് മാത്രമെ സാമൂഹ്യ മാറ്റം സാധ്യമാവുകയുള്ളു എന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍ സുല്ലമി പറഞ്ഞു. വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി അടുത്ത ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ നര്‍ച്ചര്‍ ദി ഫ്യൂച്ചര്‍ പ്രബോധക ശില്പശാലയുടെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രബോധകര്‍ വിശ്വാസ പ്രമാണങ്ങളുടെ ജീവിത മാതൃകകളാവണം. നവലിബറല്‍ മത നിരാസ പ്രത്യയ ശാസ്ത്രങ്ങളുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന അരാജകത്വത്തെ അഭിമുഖീകരിക്കാന്‍ പ്രബോധകര്‍ സജ്ജമാവണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ട്രഷറര്‍ എം.അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി അദ്ധ്യക്ഷത വഹിച്ചു. സി.പി അബ്ദുസമദ്, ഡോ. മന്‍സൂര്‍ ഒതായി എന്നിവര്‍ പ്രസംഗിച്ചു. ഇര്‍ശാദ് മാത്തോട്ടം വിഷയമവതരിപ്പിച്ചു. പ്രഫ: കെ.പി.സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, അബുസ്സലാം പുത്തൂര്‍ ശില്പശാലക്ക് നേതൃത്വം നല്കി.