മലബാര്‍ഗോള്‍ഡ് മുസഫ ഷാബിയയില്‍ നവീകരിച്ച ഷോറും തുറന്നു

Gulf News GCC

അഷറഫ് ചേരാപുരം
ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച ഷോറൂം അബൂദബി മുസഫയിലെ ഷാബിയയില്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍ ഡയറക്ടര്‍ അമീര്‍ സി എം സി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

916 ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം, വജ്രം, അമുല്യരത്‌നങ്ങള്‍ എന്നിവയില്‍ രൂപകല്‍പനചെയ്ത ആഭരണങ്ങള്‍ ഷോറൂമില്‍ ലഭ്യമാണ്. മൈന്‍, വിറാസ്, ഇറ, പ്രെഷ്യ, എത്‌നിക്‌സ്, ഡിവൈന്‍, സ്റ്റാര്‍ലെറ്റ് എന്നിവയുള്‍പ്പെടെ കളക്ഷനുകളും ഇവിടെ ലഭ്യമാണ്.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് അബൂദബിയില്‍ 16 കേന്ദ്രങ്ങളുണ്ട്. ഈ വര്‍ഷം ദുബൈയിലും ഷാര്‍ജയിലുമായി കൂടുതല്‍ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു.കെ, ബംഗ്ലാദേശ്, ആസ്‌ട്രേലിയ, ഈജിപ്ത്, കാനഡ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം ഉടന്‍ വ്യാപിപ്പിക്കും.റീജനല്‍ ഹെഡ് രഞ്ജിത്ത്, സോണല്‍ ഹെഡ് ഇ.എം. നിജാസ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *