തിരുവനന്തപുരം: ഐബിഎസിന്റെ സ്റ്റാഫ് ട്രാവല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയറുകളായ ‘ഐഫ്‌ളൈ സ്റ്റാഫ്, കോര്‍പറേറ്റ്’ ഉപഭോക്താക്കള്‍ക്കായി കാര്‍ വാടകയ്‌ക്കെടുക്കുന്നതിനും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ബിടുബി സാങ്കേതിക ദാതാക്കളായ കാര്‍ട്രോളറുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഐബിഎസ് സോഫ്റ്റ് വെയര്‍.
ആഗോള യാത്രാ വ്യവസായത്തിലെ ഐബിഎസിന്റെ നോണ്‍എയര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ വിപുലീകരിക്കാന്‍ കാര്‍ട്രോളറുമായുള്ള പങ്കാളിത്തം സഹായകമാകും. ഐഫ്‌ളൈ സ്റ്റാഫ് കോര്‍പ്പറേറ്റ് ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും ലളിതമാക്കാനും ഇതിലൂടെ സാധിക്കും.
നിലവില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ക്കും കോര്‍പറേറ്റ് യാത്രികര്‍ക്കും അത്യാവശ്യ ബുക്കിംഗുകള്‍ക്ക് ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. കാര്‍ട്രോളറുമായുള്ള ഐബിഎസിന്റെ പങ്കാളിത്തം കാര്‍ വാടകയ്‌ക്കെടുക്കലും കാര്‍ ഇന്‍ഷുറന്‍സ് ബുക്കിംഗും എളുപ്പമാക്കും. 2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച കാര്‍ട്രോളര്‍ 75 ലധികം എയര്‍ലൈനുകള്‍ക്ക് ആഗോള തലത്തില്‍ കാര്‍ വാടകയ്‌ക്കെടുക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായുള്ള മൊബിലിറ്റി സൊല്യൂഷനുകളും നല്‍കിയിട്ടുണ്ട്.
55,000 ലൊക്കേഷനുകളിലായി 1700 ലധികമുള്ള വിതരണക്കാരിലൂടെ ഏതൊരു ദാതാവിന്റെയും കാര്‍ വാടകയ്ക്ക് നല്‍കുന്നതിനും കാര്‍ട്രോളറിനു സാധിക്കുന്നു. ഐബിഎസ്‌കാര്‍ട്രോളര്‍ പങ്കാളിത്തം ഈ മേഖലയില്‍ മികച്ച യാത്രാനുഭവം നല്കുന്നതിനുള്ള അഭൂതപൂര്‍വവും തന്ത്രപരവുമായ ചുവടുവെയ്പ്പാണ്.
ഗ്ലോബല്‍ കാര്‍ റെന്റല്‍ സൊല്യൂഷന്‍ പ്രൊവൈഡറായ കാര്‍ട്രോളറുമായി സഹകരിക്കാനാകുന്നത് ഏറെ സന്തോഷകരമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ ഐഫ്‌ളൈ സ്റ്റാഫ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജി മേധാവി മധു നായര്‍ പറഞ്ഞു. ഐഫ്‌ളൈ സ്റ്റാഫ് കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് യാത്ര ലളിതവും കാര്യക്ഷമവുമാക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും. കാര്‍ട്രോളറുമായി ചേര്‍ന്ന് സവിശേഷവും നൂതനവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍നിര സോഫ്റ്റ് വെയര്‍ ദാതാവായ ഐബിഎസുമായി സഹകരിക്കുന്നതിലും സ്റ്റാഫ് ട്രാവല്‍ ആന്‍ഡ് കോര്‍പ്പറേറ്റ് സൊല്യൂഷന്‍ വിപുലീകരണത്തില്‍ പിന്തുണയ്ക്കുന്നതിലും അഭിമാനമുണ്ടെന്ന് കാര്‍ട്രോളര്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഐലീന്‍ മക്കൊര്‍മാക് പറഞ്ഞു.