വായനയുടെ അത്ഭുത ലോകത്തേക്ക് വാതില്‍ തുറന്ന് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റ്

Gulf News GCC

ഷാര്‍ജ: കുട്ടികള്‍ക്ക് വായനയുടെ അത്ഭുത ലോകത്തേക്ക് വാതില്‍ തുറന്ന് ഷാര്‍ജ ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തുടക്കം. ട്രെയിന്‍ യുവര്‍ ബ്രെയിന്‍ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ റീഡിംഗ് ഫെസ്റ്റ്. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും വായനാശീലം വളര്‍ത്തുകയും ലക്ഷ്യമാക്കിയുള്ള ഫെസ്റ്റ് ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.

ലോകമെമ്പാടുമുള്ള 141 പ്രസാധകരാണ് റീഡിംഗ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. 66 രാജ്യങ്ങളില്‍ നിന്നായി 512 പേര്‍ അതിഥികളായും എത്തുന്നുണ്ട്. ആകര്‍ഷകമായ ശില്പശാലകളും മേളയുടെ ഭാഗമായി നടത്തുന്നുണ്ട്. നാടകങ്ങള്‍, റോമിംഗ് ഷോകള്‍, അക്രോബാറ്റ്, സംഗീത കച്ചേരികള്‍ എന്നിവയും മേളയുടെ ഭാഗമായി നടത്തും.