ദുബൈ: തിങ്കളാഴ്ച മുതല്‍ യു എ ഇയിലെ ബാങ്കുകളില്‍ ഇടപാടുകാര്‍ നല്‍കിയ രേഖകള്‍ പുതുക്കല്‍ സ്മാര്‍ട് ആപ്പിലൂടെ മാത്രം. ബാങ്കുകളുമായുള്ള ഇടപാടുകള്‍ തുടരണമെങ്കില്‍ വ്യക്തിഗത രേഖകള്‍ കാലാവധിയുള്ളതായിരിക്കണം. യു എ ഇ തിരിച്ചറിയല്‍ കാര്‍ഡ്, കാലാവധിയുള്ള വിസയുള്ള പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ടെലിഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ പുതുക്കണ്ടേതാണ്. ഇനിമുതല്‍ സ്മാര്‍ട്ട് ആപ്പിലൂടെ മാത്രമായിരിക്കും ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിക്കുക. സുരക്ഷിതമായും വേഗത്തിലും കാര്യങ്ങള്‍ ചെയ്യുന്നതിനാണ് സ്മാര്‍ട്ട് ആപ്പുകള്‍ ഉപയോഗിക്കുന്നതെന്നും മുതിര്‍ന്ന് പൗരന്മാര്‍ക്ക് ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ ഇളവുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.