ബിഷപ്പ് റവ കെ ജെ സാമുവലിന്‍റെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും: മാണി സി കാപ്പന്‍

Kottayam

പാലാ: സി എസ് ഐ സഭയുടെ പരമാദ്ധ്യക്ഷനും ഈസ്റ്റ് കേരളാ മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പുമായിരുന്ന റവ ഡോ കെ ജെ സാമുവലിന്റെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ അനുശോചിച്ചു. അവികസിതമേഖലയായിരുന്ന മേലുകാവിന്റെ വികസനത്തിന് കെ ജെ സാമുവല്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വിദ്യാഭ്യാസ മേഖലയ്ക്കും ബിഷപ്പിന്റെ പ്രവര്‍ത്തനകള്‍ കരുത്തേകി. നിരവധി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പങ്കു വഹിക്കാന്‍ കെ ജെ സാമുവലിനു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നാടിനും സി എസ് ഐ സഭയ്ക്കും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. മതസൗഹാര്‍ദ്ദവും ഐക്യവും കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മാണി സി കാപ്പന്‍ അനുസ്മരിച്ചു.