കുവൈത്ത് സിറ്റി: മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈത്തിലെ ഫര്‍വാനിയയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന മാഹി അഴിയൂര്‍ സ്വദേശി മഹമൂദ് അഫ്ഷാന്‍ (41) ആണ് മരിച്ചത്. കീരച്ചാന്‍ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ: റജിനാസ്. മക്കള്‍: ഇലാന്‍, അലിന്‍, ഐസിന്‍. സഹോദരങ്ങള്‍ അനീല, അനൂഷ.