സംഘടനക്ക് രജിസ്‌ട്രേഷന്‍ നല്‍കിയില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Kozhikode

കോഴിക്കോട്: റോഡ് സേഫ്റ്റി കൗണ്‍സില്‍, കേരള എന്ന പേരില്‍ ഒരു സൊസൈറ്റി രൂപീകരിക്കാനുള്ള രജിസ്‌ട്രേഷനായി നല്‍കിയ അപേക്ഷ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന പരാതിയില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

ജില്ലാ രജിസ്ട്രാര്‍ പരാതിയെ കുറിച്ച് അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ജൂലൈ 14ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.കരാപറമ്പ ക്യഷ്ണന്‍ നായര്‍ റോഡില്‍ കെ.സുകുമാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.