കെ.എസ്.എസ്.പി.എ വനിതാ ഫോറം കൻവെൻഷൻആഗസ്റ്റ് 1 ന്

Kozhikode

തളിപ്പറമ്പ: കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ വനിതാ കൻവെൻഷൻ ആഗസ്റ്റ് 1 ന് തളിപ്പറമ്പിൽ നടക്കും.രാവിലെ 10ന് തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡൻ്റ് പി.ലളിത ടീച്ചർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ മുഖ്യപ്ര ഭാഷണം നടത്തും. ബ്ലോക്ക് വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന ടീച്ചർ അദ്ധ്യക്ഷത വഹിക്കും.