മദ്യലഹരിയില്‍ കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു: മദ്യവിരുദ്ധ ജനകീയ മുന്നണി

Alappuzha

ആലപ്പുഴ: കൊട്ടാരക്കരയില്‍ നടന്നത് തികച്ചും ദൗര്‍ഭാഗ്യകരവും തീരാനഷ്ടവുമാണെന്നും ജീവന്‍ രക്ഷിക്കേണ്ടവരുടെ ജീവന് സുരക്ഷ നല്‍കാന്‍ കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്നും മദ്യവിരുദ്ധ ജനകീയ മുന്നണി ആരോപിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദസിന് ഉണ്ടായത് ഏറെ കേരള ജനതക്ക് അപമാനവും കേരള സംസ്‌കാരത്തിന് എതിരായ സംഭവുമാണെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ എ പി നൗഷാദ്, ജില്ലാ കണ്‍വീനര്‍ പി എ ലോറന്‍സ്, കോഡിനേറ്റര്‍ കെ ജെ ഷീല എന്നിവര്‍ ആരോപിച്ചു. ഓരോദിവസവും ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് നമ്മുടെ മുന്‍പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആര്‍ക്കും എന്തും ആവമെന്ന സ്ഥിതിയാണിപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. ലഹരി, ഗുണ്ടാ മാഫിയകള്‍ കേരളത്തില്‍ കൂത്താട്ടം നടത്തുന്ന അതിഭീകരമായ കാഴ്ച്ചക്ക് നമ്മള്‍ ഭയപ്പാടോടെ സാക്ഷ്യം വഹിക്കുന്നു.

അച്ഛനമ്മമാരുടെ ഏക മകളാണ് കൊല്ലപ്പെട്ട വന്ദന ദാസ്. കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കാരിയെ മദ്യലഹരിയില്‍ കടന്നു പിടിച്ച ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍ അറസ്റ്റിലായി ലജ്ജയോടെ ഇതെല്ലാം കേരള ചരിത്രത്തില്‍ എഴുതി ചേര്‍ക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ അന്തസ്സും അഭിമാനവും സ്വതന്ത്രമായി ജീവിക്കുവാനുള്ള രാജ്യം നല്‍കിയ അവകാശ നിഷേധവുമാണെന്ന് മുന്നണി നേതാക്കള്‍ ആരോപിച്ചു. ഇതിനൊക്കെ അവസരം നല്‍കുന്നത് അമിതമായ മദ്യ വിപണിയാണ് എങ്ങനെയും മദ്യം സുലഭമാക്കി ലാഭം കൊയ്യാമെന്നുള്ള മദ്യ രാജാക്കന്മാരുടെ ഇങ്ങിതത്തിന് വഴങ്ങി നാട്ടില്‍ ദൈനം ദിനം വിതരണ കേന്ദ്രം വര്‍ധിച്ചു വരുന്നതായും ഇതിനെതിരെ ജനങ്ങള്‍ ബോധവാന്മാരായി പ്രതിഷേധം അറിയിക്കുകയും ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ഗവണ്മെന്റ് കര്‍ശന നടപടി സ്വീകരിച്ചു കുറ്റവാളികളെ മാതൃക പരമായി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും മദ്യ വിരുദ്ധ ജനകീയ മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനജീവിതത്തെ ബാധിക്കുന്ന ഇതുപോലുള്ള സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതായും മുന്നണി നേതാക്കള്‍ അറിയിച്ചു.