കോഴിക്കോട്: അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടില്‍ ധന്യ(35), ഒന്നര വയസ്സുള്ള മകള്‍ പ്രാര്‍ത്ഥന എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇവരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മാവിള്ളി വീട്ടില്‍ പ്രജിത്ത് ആണ് ധന്യയുടെ ഭര്‍ത്താവ്. ഇയാള്‍ വര്‍ഷങ്ങളായി യു എ ഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്ത് വരികയാണ്. മൂത്ത മകള്‍ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു. പ്രജിത്തിന്റെ അമ്മക്കൊപ്പമാണ് ധധ്യയും മക്കളും താമസിച്ചിരുന്നത്. ചേമഞ്ചേരി കുറ്റിയില്‍ ഗംഗാധരന്‍ നായരുടേയും സുധയുടേയും മകളാണ് ധന്യ.