സോഷ്യല്‍ മീഡിയ ഉപഭോഗം: യു എ ഇ മുന്നില്‍

Gulf News GCC

ദുബൈ: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ യു എ ഇക്ക് ഒന്നാം സ്ഥാനം. ഇന്റര്‍നെറ്റ് പ്രോക്‌സി പ്രൊവൈഡിംഗ് കമ്പനിയായ പ്രോക്‌സിറാക്ക് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവിധ രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗവും ഫേസ്ബുക്ക് ഉപയോഗിക്കുന്ന ജനസംഖ്യയുടെ ശതമാനവും വിശകലനം ചെയ്താണ് കണ്ടെത്തല്‍. യു.എ.ഇയില്‍ ആളുകള്‍ ഏകദേശം പത്തില്‍ ഒന്‍പതര എന്ന കണക്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഓരോ ദിവസവും ഏകദേശം 7 മണിക്കൂറും 29 മിനിറ്റും ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുവെന്ന വിവരവും സര്‍വെ പുറത്തു വിടുന്നുണ്ട്.