മാണി സി കാപ്പന്‍റെ കരുതലില്‍ വട്ടന്താനം നിവാസികളുടെ കാത്തിരിപ്പിന് വിരാമം

Kottayam

പൈക: വട്ടന്താനം നിവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. നാല്‍പതോളം വീട്ടുകാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഈ റോഡ് ശോച്യാവസ്ഥയിലായിരുന്നു. വര്‍ഷങ്ങളായി ദുരിതത്തിലായിരുന്ന നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്ന് മാണി സി കാപ്പന്‍ എം എല്‍ എ യുടെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് മാണി സി കാപ്പന്‍ റോഡിന്റെ നവീകരണത്തിനായി 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

ആശുപത്രിപടിയില്‍ നിന്ന് വട്ടന്താനം വരെപ്പോവുന്ന കൊണ്ടുപ്പറമ്പില്‍ കള്ളിവയലില്‍ പാപ്പന്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം മാത്യൂസ് പെരുമനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. തോമാച്ചന്‍ പാലക്കുടിയില്‍, ടോജോ കോഴിയാറ്റുകുന്നേല്‍,അഡ്വ ജോസ് തെക്കേല്‍, വിന്‍സന്റ് തോണിക്കല്ലില്‍, റ്റി വി ജോസഫ് തകിടിയേല്‍ എന്നിവര്‍ സംസാരിച്ചു.