സംവിധായകന്‍ ലാല്‍ ജോസിന്‍റെ മാതാവ് ലില്ലി ജോസ് നിര്യാതയായി

ചരമം Obit

ഒറ്റപ്പാലം: മായന്നൂര്‍ മേച്ചേരി വീട്ടില്‍ ലില്ലി ജോസ് (83) (ഒറ്റപ്പാലം എല്‍ എസ് എന്‍ ഗേള്‍സ് സ്‌കൂള്‍ റിട്ട. അധ്യാപിക) നിര്യാതയായി. സംവിധായകന്‍ ലാല്‍ ജോസിന്റെ മാതാവാണ്. ഭര്‍ത്താവ് പരേതനായ എ.എം. ജോസ് ( ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍)

മറ്റു മക്കള്‍: ലിജു, ലിന്റോ. മരുമക്കള്‍: ലീന (അധ്യാപിക, ഒറ്റപ്പാലം എല്‍എസ്എന്‍ സ്‌കൂള്‍ ), ടി.ഐ. ഇഗ്‌നേഷ്യസ്, നിഷ (അധ്യാപിക,ടി. എച്ച്. എസ് തൃശൂര്‍ ). ശവസംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.