കുറ്റിയാടി: പ്രമുഖ പണ്ഡിതനും കായക്കൊടി മഹല്ല് ഖാസിയുമായ ഇല്ലത്ത് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നിര്യാതനായി. ഭാര്യ: പ്രമുഖ പണ്ഡിതന്‍ നാദാപുരം പരേതനായ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ മകള്‍ നഫീസ. മക്കള്‍: റഷീദ് ടി എം(ഖത്തര്‍), ഇല്യാസ് (അധ്യാപകന്‍ പേരോട് MIM ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ജമീല, റംല, റഹ്മത്ത്, സുമയ്യ. മരുമക്കള്‍: അബൂബക്കര്‍ പീടികയില്‍ അരൂര്, ജമാല്‍ കണ്ണോളിക്കണ്ടി കടമേരി, പരേതരായ പി വി മസ്ഊദ് മുസ്ലിയാര്‍ കുമ്മങ്കോട്, കുയ്യലത്ത് ഇബ്രാഹിം മുസ്‌ലിയാര്‍ വാണിമേല്‍, സക്കീന കോളിക്കൂല്‍, സുഹറ ഇയ്യംങ്കോട്. സഹോദരങ്ങള്‍ മൊയ്തു ഇല്ലത്ത് (കൂടല്‍ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്), ഇ അബ്ദുല്‍ അസീസ് മാസ്റ്റര്‍ (യു ഡി എഫ് പഞ്ചായത്ത് ചെയര്‍മാന്‍) ആയിഷ കുട്ടി, പരേതരായ. ഇ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, ഇല്ലത്ത് അബ്ദുല്‍ ഖാദര്‍, വണ്ണാറത്ത് മറിയം ഹജ്ജുമ (ചോയി മഠം) ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം പ്രസിഡന്റ് സി കെ ഉബൈദ്, കുമ്മങ്കോട് ഖാസി ഡോ: ഉവൈസ് ഫലാഹി, എന്നിവര്‍ പൗത്രന്‍മാരും കോഴിക്കോട് ജില്ല യൂത്ത് ലീഗ് സെക്രട്ടറി ശുഹൈബ് കുന്നത്ത് പൗത്രി ഭര്‍ത്താവാണ്. മയ്യത്ത് നിസ്‌കാരം ഇന്ന് 5 മണിക്ക് കായക്കൊടി ജുമാ മസ്ജിദ്.
