കലപറ്റ: ഐ എന്‍ ടി യു സി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16ന് രാവിലെ 10 മണിക്ക് ഡി ടി പി സി ഓഫിസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്യും. ജില്ലയിലെടുത്തുന്ന വിനോദ സഞ്ചാരികളെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ആവശ്യമായ ടിക്കറ്റുകള്‍ നല്‍കാതെയും അപമാനിക്കുന്ന സമീപനമാണ് ഡി ടി പി സിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഐ എന്‍ ടി യു സി യൂത്ത് വിങ് ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതെന്ന് യൂത്ത് വിങ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.