കണ്ണൂർ : വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ഡിസംബർ 28 മുതൽ 31 കൂടി തീയതികളിൽ മലപ്പുറത്ത് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് പ്രചരണത്തിന് തുടക്കം കുറിച്ച് സമ്മേളന പ്രഖ്യാപനം സമ്മേളനം ഉജ്ജ്വലമായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി വനിതകളടക്കം വൻജനാവലിയാണ് സമ്മേളന പ്രഖ്യാപനത്തിന് എത്തിച്ചേർന്നത്. വിദ്വേഷവും വെറുപ്പും വിതച്ച ഇന്ത്യയിലെ മുസ്ലീങ്ങളെ അപര വൽക്കരിക്കാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ദുഷ്ട ലാക്കിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്ന് സമ്മേളനം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിൽ തുടരാമെന്ന് സംഘപരിവാർ വർഗീയശക്തികൾക്ക് ഉള്ള ശക്തമായ താക്കീതാണ് കർണാടക നിയമസഭയിൽ നടന്ന ജനവിധി എന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. വിദ്വേഷ രാഷ്ട്രീയത്തിൻ്റെ വേരറുക്കാൻ ഇന്ത്യൻ ജനത പ്രബുദ്ധമായിരിക്കുന്നു എന്നത് ആശാവഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ.എൻ.എം മർക്കസ്സുദ്ദഅവ ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതിക വികാസം ശ്രീ ഘ പുരോഗതി പ്രാപിച്ചിട്ടും ആത്മീയ ചൂഷണവും ആത്മീയ തട്ടിപ്പും വർദ്ധിച്ചുവരുന്നു എന്നതിനാൽ അന്ധവിശ്വാസിങ്ങൾക്കും അനാചാരങ്ങൾക്കും മെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി പി ഉമർ സുല്ലമി പറഞ്ഞു. ലഹരിമാഫിയ ക്കും നവലിബറൽ അരാജകത്വ വാദികൾ ക്കുമെതിരെ സമൂഹം ഐക്യപ്പെടണം മെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എംസംസ്ഥാന പ്രസിഡണ്ട് ഡോക്ടർ ഇ.കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായിരുന്നു. കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഡോക്ടർ കെ ജമാലുദ്ദീൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സമ്മേളന മെമൻ്റോ കെ.എൽ പി യുസുഫ് വിതരണോേദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി, മേയർ അഡ്വ മോഹനൻ, ഡപ്യൂട്ടി മേയർ ശബീനസക്കീർ,എം വി ജയരാജൻ ആശംസകളർപ്പിച്ചു.എം അഹമ്മദ് കുട്ടി മദനി,എൻ. എം അബ്ദുൽ ജലീൽ, അബ്ദുല്ലത്വീഫ് കരിമ്പുലാക്കൽ, അലിമദനി,ജാബിർ അമാനി, എം.ട്ടി മനാഫ്, റാഫി പേരാമ്പ്ര, ഡോക്ടർ അൻവർ സാദത്ത്. സി.ടി ആയിഷ, ആദിൽനസീഫ്, ട്ടി.കെ തഹ് ലിയ,എം കെ ശാക്കിർ, സി. സി ശക്കീർ ഫാറൂഖി, ബദറുദ്ദീൻ പാറന്നൂർ, സുഹൈൽ സാബിർ, ഡോക്ടർ പി കെ അബ്ദുൽജലീൽ പ്രസംഗിച്ചു.