കണ്ണൂർ: വിദ്വേശവും വെറുപ്പും വിതച്ച് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ അപരവത്ക്കരിക്കാനുള്ള ഫാസിസ്റ്റു ശക്തികളുടെ ദുഷ്ടലാക്കിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളന സംസ്ഥാന പ്രചാരണോദ്ഘാടനം അഭിപ്രായപ്പെട്ടു. ഫാസിസവും മതനിരാസവും അപകടകരമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
‘വിശ്വമാനവിതക്ക് വേദ വെളിച്ചം’ സന്ദേശവുമായി ഡിസംബർ 28 മുതൽ 31വരെ മലപ്പുറം നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ സംസ്ഥാന പ്രചാരണോദ്ഘാടനം കണ്ണൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമർസുല്ലമി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് ഇ.കെ അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായിരുന്നു. കേരള ജംഇയ്യത്തുൽ ഉലമ ഡോ.കെ.ജമാലുദ്ദീൻ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.സമ്മേളന മെമൻ്റോ വിതരണോദ്ഘാടനം കെ.എൽ പി യുസുഫ് നിർവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി .കണ്ണൂർ മേയർ അഡ്വ.ടി.ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ ശബീന, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, റാഫി പേരാമ്പ്ര, കെ.എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ എം.അഹമ്മദ് കുട്ടി മദനി, എൻ.എം ജലീൽ ,ഡോ. ജാബിർ അമാനി ,അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി മൊറയൂർ, എം.ടി മനാഫ് മാസ്റ്റർ എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. ആയിഷ, ആദിൽ നസീഫ് ,ടി കെ തഹ് ലിയ എം.കെ ശാക്കിർ, സി.സി.ശക്കീർ ഫാറൂഖി, ഡോ. പി.കെ.അബ്ദുൽ ജലീൽ പ്രസംഗിച്ചു.