മുജാഹിദ് സംസ്ഥാന സമ്മേളനം; പ്രഖ്യാപന സമ്മേളനത്തിലേക്കെത്തിയത് വന്‍ജനാവലി

Kerala

കണ്ണൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളന പ്രഖ്യാപന സമ്മേളനത്തിലേക്കെത്തിയത് വന്‍ജനാവലി. സംഘാടകര്‍ പ്രതീക്ഷിച്ചതിലൂം കൂടുതല്‍ ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്നലെ കണ്ണൂരിലേക്കെത്തിയത്. സ്ത്രീകളുടെ വന്‍സാന്നിധ്യവും ശ്രദ്ധേയമാണ്. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ എത്തിയത് സംഘാടകരിലും പ്രവര്‍ത്തകരിലും ആവേശം നിറച്ചിട്ടുണ്ട്. പ്രഖ്യാപന സമ്മേളനത്തോട് പ്രവര്‍ത്തകരും അനുഭാവികളും കാണിച്ച ആവേശം ഡിസംബറില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും പ്രതിഫലിക്കുമെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന സമ്മേളനമാവും മലപ്പുറത്ത് നടക്കുന്നതെന്നുമാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.

വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന സന്ദേശവുമായി ഡിസംബര്‍ 28, 29, 30, 31 തിയ്യതികളിലാണ് മലപ്പുറത്ത് പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം നടക്കുന്നത്. വിദ്വേഷവും വെറുപ്പും വിതച്ച് ഇന്ത്യയിലെ മുസ്ലിംകളെ അപരവത്ക്കരിക്കാനുള്ള ഫാസിസ്റ്റു ശക്തികളുടെ ദുഷ്ടലാക്കിനെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന സമ്മേളന പ്രഖ്യാപനവും ശ്രദ്ധേയം തന്നെയായിരുന്നു.

വിദ്വേഷവും വെറുപ്പും വിതച്ച് ഇന്ത്യയിലെ മുസ്ലീങ്ങളെ അപരവല്‍ക്കരിക്കാനുള്ള വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ദുഷ്ടലാക്കിനെ ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് സമ്മേളനം വ്യക്തമാക്കിയതും എടുത്തുപറയേണ്ടതാണ്. ശാസ്ത്ര സാങ്കേതിക വികാസം പുരോഗതി പ്രാപിച്ചിട്ടും ആത്മീയ ചൂഷണവും തട്ടിപ്പും വര്‍ദ്ധിച്ചുവരുന്നു എന്നതിനാല്‍ അന്ധവിശ്വാസിങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന സി പി ഉമ്മര്‍ സുല്ലമിയുടെ ആഹ്വാനം പ്രവര്‍ത്തകര്‍ക്കുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. സമീപ കാലത്തായി ആത്മീയ ചൂഷണങ്ങളുടെ കേന്ദ്രമായി കേരളം മാറുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ഉമ്മര്‍ സുല്ലമിയുടെ ആഹ്വാനം.