അറവ് മാലിന്യ പ്ലാന്‍റ്: പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫിസിലേക്ക് സമരസമിതി മാര്‍ച്ച് നടത്തും

Wayanad

കല്പറ്റ: കൊളവയല്‍ അറവു മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ കല്പറ്റയിലെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. മലിനീകരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ പ്ലാന്റ് ഉടമയുടെ താത്പര്യം സംരക്ഷിക്കുന്ന സമീപനമാണ് ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടും അനക്കമില്ലാത്ത സമീപനമാണ്. ഇതിനെ തുടര്‍ന്നാണ് മാര്‍ച്ച് നടത്തുന്നത്. വിഷയത്തില്‍ ഇടപെടാല്‍ പൊലൂഷന്‍ ബോര്‍ഡ് തയ്യാറാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു. 16ന് രാവിലെ 11 മണിക്കാണ് പ്രതിഷേധ മാര്‍ച്ച് നടക്കുക.