വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കണ്ണൂര്‍: ബി ജെ പി നടപ്പാക്കി കൊണ്ടിരിക്കുന്ന മതേതര, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തിനെതിരെ മതേതര ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതാണ് കര്‍ണാടകയിലെ വിജയമെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മുസ്ലിം ദളിത് ന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിക്കാനുള്ള ബി ജെ പി ശ്രമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് സ്വീകരിച്ച ഉറച്ച നിലപാടും അതിന് പിന്തുണയേകിയ കര്‍ണാടകയിലെ വോട്ടര്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു. നിര്‍ണായകമായ 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ മതേതര ചേരിയെ ചേര്‍ത്തുനിര്‍ത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാ പാര്‍ട്ടികളും തയ്യാറാകണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ കണ്ണൂര്‍ ദഅവ സെന്ററില്‍ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ ഡോ. ഇസ്മായില്‍ കരിയാട്, കെ എല്‍ പി ഹാരിസ് പ്രസംഗിച്ചു.
ശരീഫ് കോട്ടക്കല്‍, റാഫി കുന്നുംപുറം, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, അയ്യൂബ് എടവനക്കാട്, ഷാനവാസ് വി പി, മിറാഷ് അരക്കിണര്‍, യൂനുസ് ചെങ്ങര, റാഫി പേരാമ്പ്ര, ജൗഹര്‍ അയനിക്കോട്, ഫാദില്‍ റഹ്മാന്‍, അബ്ദുല്‍ ഖയ്യൂം, സഅദ് ഇരിക്കൂര്‍, സ്വാനി എടത്തനാട്ടുകര, സജ്ജാദ് ഫാറൂഖി ആലുവ, ഇബ്രാഹിം തൃശ്ശൂര്‍, സഅദ് കൊല്ലം, ശരീഫ് തിരുവനന്തപുരം എന്നിവര്‍ വിവിധ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.