കല്പറ്റ നാട്ടുചന്തയില്‍ 22 മുതല്‍ 28വരെ വയനാട് ഫുഡ് ഫെസ്റ്റ്

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 ഈ നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവാം

കല്പറ്റ: എന്‍ എം ഡി സിയില്‍ പ്രവര്‍ത്തനമാരംഭിച്ച നാട്ടുചന്തയില്‍ ജൂലായ് 22 മുതല്‍ 28വരെ അഗ്രി ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കല്പറ്റ പിണങ്ങോട് റോഡിലുള്ള എന്‍ എം ഡി സി മൈതാനത്താണ് ഫെസ്റ്റ് നടക്കുക. വയനാടിന്റെ വിഭവ വൈവിധ്യം ആഗോളതലത്തില്‍ എത്തിക്കുന്നതിനും ബ്രാന്‍ഡ് ചെയ്യുന്നതിനും പ്രാപ്തമാക്കുകയാണ് ഫെസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.

സ്റ്റാര്‍ട്ടപ്പ് കമ്പനിയായ നെക്‌സ്‌റ്റോര്‍ ഗ്ലോബല്‍ ടെകിന്റെ കാര്‍ഷിക വിഭാഗമായ ഫുഡ് കെയറാണ് നാട്ടുചന്തയുമായി സഹകരിച്ച് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. മേളയില്‍ വയനാടിന്റെ വിവിധ മേഖലകളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നുമുള്ള വിഭവങ്ങളുടെ രുച് വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

മേളയോട് അനുബന്ധിച്ച് 22, 23 തിയ്യതികളില്‍ ഫുഡ് ബിസിനസ് പരിശീലനവും വിവിധയിനം പഴവര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവും വില്പനയും മാമ്പഴ പ്രദര്‍ശനവും നടത്തുന്നുണ്ട്. വയനാടിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്ടറിയാന്‍ സാധിക്കുന്ന തരത്തില്‍ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.