ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വൈവിധ്യ പരിപാടികളുമായി അസംപ്ഷന്‍ എ യു പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും 31ന്

Wayanad

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സകൂളില്‍ Star Eeve 2K24 31ന് ബുധനാഴ്ച സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സാംസ്‌കാരിക സമ്മേളനവും ആയിരത്തി ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ അവതരപ്പിക്കുന്ന വൈവിദ്യമായ കാലാസന്ധ്യ, യാത്രയയപ്പ് സമ്മേളനം, ആദരിക്കല്‍ ചടങ്ങ് തുടങ്ങിയവയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നത് സംഘാടക സമിതി ചെയര്‍മാന്‍ റ്റിജി ചെറുതോട്ടില്‍ ജനറല്‍ കണ്‍വീനര്‍ സ്റ്റാന്‍ലി ജേക്കബ് കണ്‍വീനര്‍ ബെന്നി റ്റി.റ്റി എന്നിവര്‍ അറിയിച്ചു.

കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സിജോ ഇളം കുന്നപ്പുഴ, മാനേജര്‍ റവ. ഫാ. ഡോ: ജോസഫ് പരുവുമ്മേല്‍, സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാര്‍ ടി.കെ .രമേശ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാര്‍ ടോം ജോസ്, കൗണ്‍സിലര്‍ നിഷ സാബു, എ ഇ ഒ ജോളി മാത്യു, ഹൈസ്‌കൂള്‍ ഹെഡ്മാറ്റര്‍ ബിനു തോമസ്, എം പി റ്റി എ പ്രസിഡന്റ് ശ്രീജ ഡേവിഡ്, ഗീത ടി ജോര്‍ജ്, ഷിനോജ് പാപ്പച്ചന്‍ ,ബീന മാത്യു, അസംപ്ഷന്‍ എ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ടോപ്പ് സിംഗര്‍ ഫെയിം മാസ്റ്റര്‍ മെബിന്‍ മാര്‍ട്ടിന്‍ ,സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ മുഹമ്മദ് അദ്‌നാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.