ഐ എന്‍ ടി യു സി യൂത്ത് വിംഗ് ഡി ടി പി സി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Wayanad

കല്പറ്റ: ഐ എന്‍ ടി യു സി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി ടി പി സി ഓഫിസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലയിലേക്ക് കടന്നു വരുന്ന വിനോദ സഞ്ചാരികളെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ആവശ്യമായ ടിക്കറ്റുകള്‍ നല്‍കാതെയും ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. 900ഏക്കറോളം വരുന്ന കുറുവ ദ്വീപ് പോലെയുള്ള സ്ഥലങ്ങളില്‍ നാമമാത്രം സഞ്ചാരികള്‍ക്കാണ് പ്രതിദിനം പ്രവേശന അനുമതി നല്‍കുന്നുള്ളു. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഫീസ് നല്‍കി ടിക്കറ്റ് കൗണ്ടറില്‍ എത്തുന്ന സഞ്ചാരികള്‍ നിരാശയോടെയാണ് മടങ്ങുന്നത്. ഇങ്ങനെ വിനോദ സഞ്ചാരികള്‍ക് ആവശ്യമായ ഒരു സൗകര്യങ്ങളും ഏര്‍പ്പെടുത്താത്ത നടപടികള്‍ പൊറുപ്പിക്കല്ലെന്നും ബന്ധപ്പെട്ട അധികാരികള്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി പറഞ്ഞു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് താരിഖ് കടവന്‍ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഷാജി കോരന്‍കുന്നന്‍, സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, സിജോ പൗലോസ്, രോഷ്മ രമേശ്, നോറിസ് മേപ്പാടി, മുത്തലിബ് പഞ്ചാര, ആര്‍ രാമചന്ദ്രന്‍, അജിത് പാക്കം, സന്ധ്യ ലിഷു, സുഹൈല്‍ കമ്പളക്കാട്, മുഹമ്മദ് ഫെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു