വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കാക്കവയല്‍: മൂന്നു നൂറ്റാണ്ടിലധികം ഇന്ത്യ ഭരിച്ച മുഗുളന്മാരുടെ ചരിത്രം എന്‍ സി ഇ ആര്‍ ടി ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, സിവിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പാഠപുസ്തകങ്ങളില്‍ നിന്നും വെട്ടി മാറ്റിയിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി കരിക്കുലം കയ്യേറുന്നവരെ വിദ്യാര്‍ത്ഥി സമൂഹം കരുതിയിരിക്കണമെന്ന് എം എസ് എം മര്‍ക്കസുദ്ദഅ്‌വ ജില്ലാ ശില്പശാല സമ്മര്‍ സ്പ്ലാഷ് ആവശ്യപ്പെട്ടു. ചരിത്ര നിഷേധമല്ല പാഠപുസ്തക പരിഷ്‌കരണമെന്ന് ശില്പശാല മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാനിദ് കുട്ടമംഗലം അധ്യക്ഷനായിരുന്നു. എം എസ് എം സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, അല്‍ത്താഫ് ടി, ജസീല്‍ ടി പി, ആയിഷ ടീച്ചര്‍, ഹുസൈന്‍ പി, ഹാസില്‍ കെ മുട്ടില്‍, ശരീഫ് കാക്കവയല്‍, നസീല്‍ ഹൈദര്‍ കെ എന്നിവര്‍ പ്രസംഗിച്ചു.