ന്യൂദല്‍ഹി: കണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിപദം പങ്കിടും. ആദ്യ ടേമില്‍ രണ്ടുവര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനുനയത്തിന്റെ ഭാഗമായി ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകളോടെയാണ് ഡി കെയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെയെ അറിയിക്കും.
ഡി കെ ശിവകുമാറിന് കൂടുതല്‍ ഉത്തരാവാദിത്വങ്ങള്‍ നല്‍കാന്‍ ഐ ഐ സി സി സി സന്നദ്ധമാണെന്ന് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്്. മാത്രമല്ല വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി കെ ശിവകുമാറിനെ ദേശീയ നേതാവാക്കി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതായും രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്. ഏക ഉപമുഖ്യമന്ത്രി എന്ന നിര്‍ദേശം കോണ്‍ഗ്രസിലെ മറ്റു നേതാക്കളെ അല്‍പ്പം അലോസരപ്പെടുത്തുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കേണ്ട എന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് തിരുമാനം.