ആരവം സീസണ്‍ 3 നാളെ മുതല്‍

Wayanad

വെള്ളമുണ്ട: കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിന് തുക കണ്ടെത്തുന്നതിനായി ചാന്‍സിലേഴ്‌സ് ക്ലബ്ബും റിമാല്‍ ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ ക്രിസ്മസ് ദിനത്തില്‍ തുടക്കം.

വൈകുന്നേരെ 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് 20 ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലയിലെ ഏറ്റവുമധികം കളിയാരാധാകരെത്തുന്ന കാല്‍പ്പന്തുകളിക്ക് തുടക്കം കുറിക്കുന്നത്. മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യു. ഉദ്ഘാടന ചടങ്ങില്‍ വെച്ച് അല്‍കരാമ സൗജന്യ ഡയാലിസിസ് സെന്ററിന്റെ സ്ഥാപകനും പ്രവാസി വ്യവസായിയുമായ നാസര്‍ കുനിങ്ങാരത്തിനെ ആദരിക്കും.

കഴിഞ്ഞ രണ്ട് സീസണുകളിലും ടൂര്‍ണ്ണമെന്റിലൂടെ സമാഹരിച്ച തുക നിര്‍ധനര്‍ക്ക് സഹായമായി മാറ്റുകയാണ് സംഘാടകര്‍ ചെയ്തത്. ഈ വര്‍ഷത്തെ വരുമാനം അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിനും ചാന്‍സിലേഴ്‌സ് ക്ലബ്ബിന് ഓഫീസ് കെട്ടിട നിര്‍മാണത്തിനുമാണ് വിനിയോഗിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന 21 പ്രമുഖ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. റോയല്‍ ട്രാവല്‍സ് കോഴിക്കോടും ജവഹര്‍ മാവൂരും തമ്മിലാണ് ആദ്യ മത്സരം. എല്ലാ ദിവസവും മത്സരങ്ങള്‍ക്ക് മുമ്പായി വിവധ സാസംസ്‌കാരിക പരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കും. വൈകുന്നേരം ഏഴുമണിമുതല്‍ സാസ്‌കാരികപരിപാടികളും ഒമ്പത്മണിക്ക് ടൂര്‍ണ്ണമെന്റുമാണ് അരങ്ങേറുക. ഏഴായിരത്തോളം പേര്‍ക്കിരുന്ന് കളികാണാവുന്ന ഗാലറിയാണ് ഗ്രൗണ്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്.