ദര്‍ശനം ബാലവേദി അംഗങ്ങള്‍ക്ക് സ്‌പോര്‍ട്‌സ്‌കിറ്റ് വിതരണം ചെയ്തു

Kozhikode

കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയിലെ ബാലവേദി അംഗങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണം വിതരണം ചെയ്തു. ദര്‍ശനം ഗ്രന്ഥശാല വൈസ് പ്രസിസന്റ് സി പി ആയിഷബീ ഉദ്ഘാടനം ചെയ്തു.

മെന്റര്‍ ജസീലുദ്ദീന്‍ പി, തങ്കം പാലങ്ങാട് എന്നിവര്‍ ആശംസ നേര്‍ന്നു. ബാലവേദി ഭാരവാഹികളായി നിവേദ് കൃഷ്ണ (പ്രസിഡന്റ്), പി ചിന്തു, ഷാമില്‍ (വൈസ് പ്രസിഡന്റ്മാര്‍), ആദില മുഷാദ് (സെക്രട്ടറി), ബി എസ് നക്ഷത്ര(ജോയിന്‍ സെകട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 20 ന് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം, 27 ന് ദേവഗിരി സെന്റ് ജോസഫ് കോളേജി (മീഡിയ അനിമേഷന്‍ ആന്റ് ഗ്രാഫിക്‌സ് ഡിസൈന്‍) ന്റെ പിന്തുണയോടെ ചിത്രകലാ ശില്‍പശാലയും 28 ന് തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പഠന യാത്രയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ലൈബ്രേറിയന്‍ വി വിലാസിനി നന്ദി പറഞ്ഞു.