ലീഗിനെ ഇടക്കിടെ സി പി എം ക്ഷണിക്കുന്നത് ജയിക്കില്ലെന്ന ഭയം കാരണം: കെ മുരളീധര്‍ എം പി

Kerala

കോഴിക്കോട്: ഇടക്കിടയ്ക്ക് ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന ഭയം സി പി എമ്മിന് ഉള്ളത് കൊണ്ടാണെന്ന് കെ മുരളീധരന്‍ എം പി. അടുത്ത തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് യാതൊരു ഭയവുമില്ല. നിലവിലെ സാഹചര്യത്തില്‍ ജയിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണ്. സംസ്ഥാനത്തിന്റെ വിശാല താല്‍പര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവര്‍ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വലിയ താമസമില്ലാതെ വാ തുറക്കേണ്ടിവരും. മടിശീലയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. അത് കൊണ്ടാണ് വായ തുറക്കാത്തത്. കോണ്‍ഗ്രസ് ഉടന്‍ കോടതിയില്‍ പോകും. നിയമ വിദ്ഗധരുമായി ചര്‍ച്ച നടക്കുന്നുണ്ട്. ക്യാമറ വിഷയത്തില്‍ തന്നെയായിരിക്കും എല്‍ ഡി എഫ് സര്‍ക്കാരിന്റെ പതനമെന്നും മുരളീധരന്‍ പറഞ്ഞു.