പ്രീമ ജോസിനെ കെ എസ് യു ആദരിച്ചു

Wayanad

കല്പറ്റ: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ പ്രീമ ജോസിനെ കെ എസ് യു കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി ഉപഹാരം കൈമാറി. കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് മുബാരിഷ് ആയ്യാര്‍, യൂത്ത് കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് ജെസ്വിന്‍ പി ജെ, കെ എസ് യു മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ ദാസ്, കെ എസ് യു ഭാരവാഹികളായ മുഹമ്മദ് ഫെബിന്‍, രോഹിത് ശശി, അജ്മല്‍, അക്ഷയ് എന്നിവര്‍ പങ്കെടുത്തു.