കല്പറ്റ: നീതി നിഷേധങ്ങളില്‍ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി മെയ് 23, 24, 25, 26 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം പ്രസിഡണ്ട് ഹര്‍ഷല്‍ കോന്നാടന്‍, യൂത്ത് കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് എടപ്പെട്ടി, കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് മുബാരീഷ് ആയ്യാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.