ന്യൂസ് പേപ്പര്‍ ചാലഞ്ച്: മുട്ടില്‍ മണ്ഡലം തല ഉദ്ഘാടനം നടത്തി

Wayanad

മുട്ടില്‍: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റി ഓഫീസ് നിര്‍മാണ ധനസമാഹരാണാര്‍ത്ഥം നടത്തപ്പെടുന്ന ‘ന്യൂസ് പേപ്പര്‍ ചലഞ്ച്’ മുട്ടില്‍ മണ്ഡലംതല ഉദ്ഘാടനം നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മുതിര്‍ന്ന നേതാക്കളായ മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ, മുന്‍ മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ്, ഡി സി സി ജനറല്‍ സെക്രട്ടറി ബിനു തോമസ് എന്നിവരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ല സെക്രട്ടറി ഷിജു ഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എടപ്പെട്ടി എന്നിവര്‍ ന്യൂസ് പേപ്പര്‍ ഏറ്റുവാങ്ങി. ബിന്‍ഷാദ് കെ ബഷീര്‍, ലിറാര്‍, നൗഫല്‍ കൊളവയല്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *