വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക . ഈ നമ്പറില്‍ ക്ലിക്ക് ചെയ്യാം . 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരുവനന്തപുരം: അഭയ കേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റി 10-ാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ സംസ്ഥാനതല പ്രൊഫ. പി.എ. സഹീദ് പുരസ്‌ക്കാരം വയനാട് പീസ് വില്ലേജിന് സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരില്‍ നിന്ന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി കെ. മുസ്തഫ മാസ്റ്റര്‍, മാനേജര്‍ ഹാരിസ് അരിക്കുളം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അഗതികളും അനാഥരുമായ വയോജനങ്ങളെ സംരക്ഷിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡിനാണ് പീസ് വില്ലേജ് അര്‍ഹമായത്.
2016ല്‍ പിണങ്ങോട് പ്രവര്‍ത്തനമാരംഭിച്ച പീസ് വില്ലേജ് ഇതിനകം 250ലധികം അനാഥര്‍ക്ക് തണല്‍ നല്‍കിയിട്ടുണ്ട്. പീസ് വില്ലേജിന്റെ ഒന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി ഡെസ്റ്റിട്യൂട്ട് ഓള്‍ഡ് ഏയ്ജ് ഹോം ഫോര്‍ മെന്‍ ആന്‍ഡ് വിമന്‍, ഹോം ഫോര്‍ വിമന്‍ ഇന്‍ ഡിസ്ട്രസ്സ്, ഡ്രസ് ബാങ്ക്, എന്നിവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രണ്ടാംഘട്ട പദ്ധതിയില്‍ ഡയാലിസിസ് യൂണിറ്റ്, ഫിസിയോതെറാപ്പി സെന്റര്‍, പാലിയേറ്റീവ് ക്ലിനിക്ക്, ഒ.പി. ക്ലിനിക്ക്, കൗണ്‍ലിസിങ് സെന്റര്‍ ഉള്‍പ്പെടെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ പീസ് വില്ലേജ് ഓള്‍ഡ് ഏയ്ജ് ഹോമില്‍ എഴുപതോളം കുടുംബാംഗങ്ങളാണ് താമസിക്കുന്നത്. ആതുര സാമൂഹിക, സേവന രംഗത്ത് നിസ്തുലമായ സേവനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അഭയ കേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.