‘മുറിച്ചിടാനാവാത്ത വരകളും’ ‘റസാഖിന്‍റെ വര്‍ത്തമാനങ്ങളു’മായി ഷീജ, പയമ്പ്രോട്ടിന്‍റെ പ്രാണത്യാഗത്തിന്‍റെ ഓര്‍മ്മ ദിനത്തില്‍ പുറത്തിറങ്ങുന്നത് രണ്ട് പുസ്തകങ്ങള്‍
കൊണ്ടോട്ടി: സ്വന്തം മരണത്തെ സമരായുധമാക്കി റസാഖ് പയമ്പ്രോട്ട് കടന്നുപോയെങ്കിലും അദ്ദേഹം ഉയര്‍ത്തിയ മൂല്യങ്ങളും വിട്ടേച്ചുപോയ നന്മകളും ഇന്നും പ്രസക്തമാണ്. അതുകൊണ്ട് തന്നെ റസാഖ് പ്രത്യക്ഷത്തില്‍ ഇന്ന് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം ദൃശ്യവുമാണ്. റസഖ് പയമ്പ്രോട്ട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ രണ്ട് പുസ്തകങ്ങളിലായി പകര്‍ത്തിയിരിക്കുകയാണ് ഭാര്യ സി കെ ഷീജ. റസാഖ് പയമ്പ്രോട്ടിന്റെ പുസ്തക പ്രസാധന സംരംഭമായ ‘വര’ പബ്ലിക്കേഷനാണ് രണ്ട് പുസ്തകങ്ങളും പുറത്തിറക്കുന്നത്. റസാഖ് പയമ്പ്രോട്ടിന്റെ ഓര്‍മ്മദിനമായ മെയ് 26നാണ് […]
Continue Reading