പ്രതിപക്ഷ ഐക്യബദലിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണം: രാഷ്ട്രീയ ജനതാദള്‍ നേതൃയോഗം

Kerala

കോഴിക്കോട്: രാജ്യത്തെ വിഭജിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലും പ്രതിപക്ഷ ഐക്യ മുന്നണിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും ദേശീയ സംസ്ഥാന തലങ്ങളില്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി മാതൃകയില്‍ രാഷ്ട്രീയശക്തി രൂപീകരിക്കണമെന്നും രാഷ്ട്രീയാ ജനതാദള്‍ സംസ്ഥാന നേതൃയോഗം ആഹ്വാനം ചെയ്തു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബി ജെ പിയുടെ അജണ്ടയായി മറ്റി ഒരുമതത്തിന്റെ മാത്രം പൂജ നടത്തിയത് രാജ്യത്തിന് അപമാനകരമാണെന്നും രാഷ്ട്രപതിയെ ഒഴിവാക്കി ഏകാധിപതിയെ പോലെ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിലൂടെയും പരിവാറിന്റെ ഭാവി ഇന്ത്യന്‍ സങ്കല്പമാണ് പുറത്തുവരുന്നതെന്നും രാഷ്ട്രിയ ജനതാദള്‍ നേതൃയോഗം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ ജോണ്‍ ജോണ്‍ അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ ജനതാദള്‍ നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, പേഷകസംഘടന സംസ്ഥാന ഭാരവാഹികള്‍ തുടങ്ങി 200റോളം പേര്‍ പങ്കെടുത്തു. കെ റ്റി ജോസഫ്, മനുവാസുദേവ്, ഫിറോസ് ഖാന്‍, സുഗതന്‍ മാല്യങ്കര, ബിനു പഴയചിറ, അനില്‍ മേടയില്‍, ബാബു, ബിറ്റാജ് ജോസഫ്, യൂസഫ് അലി മടവൂര്‍, ലൈല റഷീദ്, വിഷ്ണു മോഹന്‍, ടോമി ജോസഫ്, സി എന്‍ കുഞ്ഞുമുഹമ്മദ്, മനോളി ഹനീഫ ഹാജി തുടങ്ങി രാഷ്ട്രീയ ജനതാളിന്റെ വിവിധ നേതാക്കള്‍ നേതൃയോഗത്തില്‍ സംസാരിച്ചു.