ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സേവനങ്ങള്‍ അശരണരിലേക്ക് എത്തിച്ച ഭരണാധികാരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

Kerala

കോഴിക്കോട്: ഭരണം ജനകീയമാക്കി സര്‍ക്കാറിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കും ദുര്‍ബലരിലേക്കും പാര്‍ശവല്‍കരിലേക്കും നേരിട്ടെത്തിക്കാന്‍ ശ്രമിച്ച ജനകീയനായ ഭരണാധികാരിയിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് കെ എന്‍ എം മര്‍കസുദഅവ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി, ജന:സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തിന്റെ ഇരുമ്പു മറകളില്ലാതെ ജനങ്ങളിലേക്കിറങ്ങി ചെന്നു എന്നതാണ് ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയെ വ്യത്യസ്തനാക്കിയിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുമുണ്ടാക്കിയ വിഷമത്തില്‍ കെ എന്‍ എം മര്‍കസുദഅവ പങ്കുചേരുന്നതായി നേതാക്കള്‍പറഞ്ഞു.