പ്രതീക്ഷിച്ച വിജയം കിട്ടിയില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Palakkad

പാലക്കാട്: പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പാലക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി അമൃതയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷാ ഫലം അമൃതയെ നിരാശപ്പെടുത്തിയിരുന്നതായ് വീട്ടുകാര്‍ പറഞ്ഞു. പരീക്ഷ ഫലം വന്നത് മുതല്‍ നിരാശയിലായിരുന്ന അമൃതയെ കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.