വീട്ടുമുറ്റത്ത് നിന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

Kerala

കോഴിക്കോട്: യുവതി ഇടിമിന്നലേറ്റ് മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബയ്ക്ക് മിന്നലേല്‍ക്കുകായിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് മുന്ന് മണിയോടെ തന്നെ മഴ ആരംഭിച്ചിരുന്നു. മഴക്കിടെയുള്ള മിന്നലിലാണ് അപകടം.

സമീപ പ്രദേശമായ ആവിലോറയിലും സ്ത്രീക്ക് മിന്നലേറ്റ് പരുക്കേറ്റിട്ടുണ്ട്. ആവിലോറ ചെവിടം പാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.