സുല്‍ത്താന്‍ ബത്തേരി: കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ സംസ്ഥാന തല അധ്യാപക ക്യാമ്പ് സമാപിച്ചു. 29ന് കാലത്ത് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ക്യാമ്പില്‍ പങ്കെടുത്ത അധ്യാപികമാര്‍ക്ക് വിദ്യാഭ്യാസ വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. നവീകരിച്ച സിലബസ് അവലോകനവും മറ്റ് പരിശീലന പരിപാടികളും നടന്നു. വയനാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ വി സതീഷ് കുമാര്‍ ‘പ്രീ സ്‌കൂള്‍ കുട്ടികളുടെ മന:ശാസ്ത്രം’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാ അധ്യാപികമാര്‍ക്കും കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് മൊണാലിസ, അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ആര്‍ രതീഷ് കുമാര്‍, മീഡിയ ഹെഡ് കെ ബി മദന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു. അഡ്മിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം. ആര്‍.രജിത നന്ദി പറഞ്ഞു.