കോഴിക്കോട്: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ അഞ്ചാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം സരോജ് ഭവനില്‍ ചേര്‍ന്നു. യോഗത്തില്‍ ചെയര്‍മാന്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ മുഹമ്മദ് സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
എം എല്‍ എ (ചെയര്‍മാന്‍), വൈസ് ചെയര്‍മാന്‍മ്മാര്‍: കാനത്തില്‍ ജമീല എം എല്‍ എ, എം പി അബ്ദുല്‍ ഗഫൂര്‍, വൈ എം പ്രമോദ് കുമാര്‍. ജനറല്‍ കണ്‍വീനര്‍: പി അജയകുമാര്‍, കണ്‍വീനര്‍മ്മാര്‍: പി സുരേന്ദ്രന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ബി. എസ്. സനാഥ്, ഒ. ശ്യാമള, ട്രഷറര്‍: സന്നാഫ് പാലക്കണ്ടി. ഉപദേശക സമിതി ചെയര്‍മാന്‍: പി. മോഹനന്‍ മാസ്റ്റര്‍. മുപ്പത് അംഗ ജില്ലാ കമ്മിറ്റിയെയും,
ഏഴ് അംഗ ഉപദേശക സമിതിയെയും യോഗം തിരഞ്ഞെടുത്തു.